Saturday, January 11, 2014

എന്റെ ഗ്രാമം: എളമ്പുലാശ്ശേരി

           സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്.( 2014 ജനുവരി 17)
    
            പഴയ വള്ളുവനാടിന്റെ ഭാഗമായിരുന്നു എന്റെ ഗ്രാമമായ എളമ്പുലാശ്ശേരി. അതിനും മുമ്പ് നെടുങ്ങനാട് എന്ന നാട്ടുരാജാവിന്റെ കീഴിലായിരുന്നു. നെടുങ്ങനാട് രാജാവിനെ വള്ളുവനാട് രാജാവ് കീഴടക്കിയതിനെത്തുടര്‍ന്ന് ഇവിടം വള്ളുവനാടിന്റെ ഭാഗമായി. വള്ളുവനാട് രാജാവില്‍ നിന്നും മൈസൂര്‍ സുല്‍ത്താന്മാര്‍ ഈ പ്രദേശം കൈക്കലാക്കി. പിന്നീട് എളമ്പുലാശ്ശേരി ബ്രിട്ടീഷ് അധീനതയിലായി. എളമ്പുലാശ്ശേരി ഇന്ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ-2 വില്ലേജില്‍ സ്ഥിതി ചെയ്യുന്നു. ചെറുപിള്ള എന്ന ദേവതാസങ്കല്‍പ്പത്തില്‍ നിന്നും 'ചെര്‍പ്പുളശ്ശേരി' എന്ന സ്ഥലനാമം ഉണ്ടായതിനു സമാനമായാണ് എളമ്പുലാശ്ശേരി(ഇളം+പിള്ള+ചേരി) എന്ന സ്ഥലനാമവും രൂപം കൊണ്ടത് എന്നാണ് ഐതീഹ്യം. ചേരിയില്‍ ഉണ്ടായിരുന്ന ഒരു ഇളം പ്ലാവിന്‍ തൈ മൂലമാണ് (ഇളം+പിലാവ്+ചേരി) ഗ്രാമത്തിന് ആ പേര് വന്നത് എന്നൊരു വാദഗതിയും ജനങ്ങള്‍ക്കിടയിലുണ്ട്.

           ശ്രീരംഗപട്ടണം ഉടമ്പടിയെത്തുടര്‍ന്ന് മലബാറില്‍ ആദ്യമായി ബ്രിട്ടീഷുഭരണം ആരംഭിച്ച കാലത്ത് ഒരു യുദ്ധരംഗമെന്ന നിലയില്‍ ബ്രിട്ടീഷ് രേഖകളില്‍ സ്ഥാനം പിടിച്ച ഒരു കൊച്ചു ഗ്രാമമാണിത്. ബ്രിട്ടീഷുകാര്‍ നികുതിപിരിവ് സമ്പ്രദായത്തില്‍ വരുത്തിയ മാറ്റം ഇവിടുത്തെ കര്‍ഷകരെ പ്രതികൂലമായി ബാധിച്ചു. ഇതിനെത്തുടര്‍ന്ന് എളമ്പുലാശ്ശേരിയിലെ മാപ്പിളപ്രമാണിയായിരുന്ന ഉണ്ണിമൂസമൂപ്പന്റെ കീഴില്‍ സായുധരായ സമരഭടന്മാര്‍ നിലയുറപ്പിച്ചു. അവര്‍ ബ്രിട്ടീഷുകാരുമായി ലഹളയാരംഭിച്ചതിനെത്തുടര്‍ന്ന് എളമ്പുലാശ്ശേരി സംഭ്രമജനകമായ സമരരംഗമായി. ബ്രിട്ടീഷ് ക്യാപ്റ്റന്‍ ബര്‍ക്കാളിന്റെ കീഴില്‍ വെള്ളപ്പട്ടാളം ഗ്രാമം വളഞ്ഞ് വെടിവെയ്പ്പ് തുടങ്ങി. മൂപ്പനെ അവര്‍ക്ക് കിട്ടിയില്ല. പിന്നീട് ബ്രിട്ടീഷുകാര്‍ മൂപ്പനോട്‌ പ്രീണനനയം സ്വീകരിച്ചുവെങ്കിലും അദ്ദേഹം അതിനു വഴങ്ങിയില്ല. എളമ്പുലാശ്ശേരി വീണ്ടും അടിക്കടി പുകഞ്ഞുകൊണ്ടിരുന്നു. മൂപ്പന്‍ പഴശ്ശിരാജാവുമായി സന്ധിച്ച് സമരതന്ത്രങ്ങള്‍ ആസൂത്രണം ചെയ്തുവെങ്കിലും മൂപ്പനും പഴശ്ശിരാജാവും രക്തസാക്ഷിത്വം വരിച്ചതോടുകൂടി വിപ്ലവം കെട്ടടങ്ങുകയും എളമ്പുലാശ്ശേരി ശാന്തത കൈവരിക്കുകയും ചെയ്തു. സ്വാതന്ത്ര്യസമരചരിത്രത്താളുകളില്‍ വീണ്ടും എളമ്പുലാശ്ശേരിയുടെ പേര് ഇടം പിടിച്ചത് എളമ്പുലാശ്ശേരി മൂപ്പില്‍നായര്‍ തറവാട്ടിലെ കൊച്ചുണ്ണിനായരിലൂടെയാണ്.നാഗ്പൂരില്‍ വച്ചു നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാലക്കാട് കൃഷ്ണസ്വാമി അയ്യരുടെ കൂടെ സമരഭടനായി പങ്കെടുത്തവരില്‍ കൊച്ചുണ്ണിനായരും ഉണ്ടായിരുന്നു.

           വള്ളുവനാട്ടിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ഒന്നാണ് എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം. ഈ ക്ഷേത്രത്തിന് 900 വര്‍ഷത്തിലേറെ പഴക്കം കല്‍പ്പിച്ചിരിക്കുന്നു. അപൂര്‍വ്വം ചില ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ മാത്രം കാണപ്പെടുന്ന എഴടിയോളം പൊക്കമുള്ള കളിമണ്‍ വിഗ്രഹമാണ്‌ ഇവിടെയുള്ളത്. ചാന്താട്ടം, കളംപാട്ട്, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ ആചാരാനുഷ്ഠാനങ്ങള്‍ ഇവിടെ നടന്നു വരുന്നു. നാലുശ്ശേരിക്കാവിലമ്മയ്ക്ക് തിറയേയും, പൂതനേയും പേടിയാണ്. അതുകൊണ്ടുതന്നെ തിറയും പൂതനും ഇല്ലാത്ത അപൂര്‍വ്വം ചില വള്ളൂവനാടന്‍ പൂരങ്ങളിലൊന്നാണ് നാലുശ്ശേരിപ്പൂരം. തെക്കേ നടയില്‍ പൂതന്‍ കളിക്കുന്നതു കണ്ട് ഭഗവതി ഈ നട കൊട്ടിയടച്ചുവത്രേ. സാധാരണയായി ദേവീക്ഷേത്രരങ്ങളില്‍ നടത്താറുള്ള ദാരികവധം പാട്ടും പാനയും ഇവിടെ പതിവില്ല.

      ചൂരിയോട് പുഴയും, നെല്ലിപ്പുഴയും, തുപ്പനാട് പുഴയും, കുന്തിപ്പുഴയും ചേര്‍ന്നൊഴുകുന്ന കരിമ്പുഴയാണ് ഇവിടുത്തെ പ്രധാന ജലസ്രോതസ്സ്. മൂന്നതിരുകളും പുഴകളാല്‍ ചുറ്റപ്പെട്ടതിനാല്‍ കുറച്ചു കാലങ്ങള്‍ക്ക് മുമ്പു വരെ ഒറ്റപ്പെട്ടു കിടന്നിരുന്ന ഒരു ഗ്രാമമായിരുന്നു എളമ്പുലാശ്ശേരി. മഴക്കാലത്ത് മനസ്സില്‍ ഭീതി ജനിപ്പിച്ചിരുന്ന ഈ പുഴകള്‍ക്കു കുറുകെ പാലങ്ങള്‍ വന്നതോടുകൂടി ഗതാഗതസൗകര്യം വര്‍ദ്ധിക്കുകയും ധാരാളം പുതിയ ബസ്റൂട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. എന്റെ കുട്ടിക്കാലത്ത് സ്കൂളിലേക്ക് നടന്നു പോയിരുന്ന ഇടവഴികളും മണ്‍റോഡുകളുമെല്ലാം ഇന്ന് ടാറിട്ട് ഗതാഗതയോഗ്യമാക്കിയിരിക്കുന്നു. എളമ്പുലാശ്ശേരി പ്രധാനമായും ഒരു കാര്‍ഷികമേഖലയാണ്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങള്‍ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. കവുങ്ങും തെങ്ങും വാഴയുമെല്ലാം അവയുടെ സ്ഥാനം കൈയടക്കിയിരിക്കുന്നു. വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിവ ചേര്‍ന്ന മുപ്പൂവല്‍ കൃഷിയായിരുന്നു ഇവിടുത്തുകാര്‍ പണ്ടുകാലത്ത് പ്രധാനമായും ചെയ്തിരുന്നത്. ചെങ്കഴമ, തവളക്കണ്ണന്‍, അരുവാക്കാരി, അയ്യാറെട്ട് തുടങ്ങിയവയായിരുന്നു അക്കാലത്തെ പ്രധാന വിത്തിനങ്ങള്‍. ഗ്രാമത്തിലെ പറമ്പുകളെ സമൃദ്ധമാക്കിയിരുന്ന കശുമാവിന്‍ തോട്ടങ്ങളും, കരിമ്പനകളും മറ്റു പലജാതി വൃക്ഷങ്ങളും ഇന്ന് റബ്ബറിന് വഴിമാറിയിരിക്കുന്നു. മറ്റേതു ഗ്രാമത്തേയും പോലെ ഗ്രാമസൗന്ദര്യം ബലികഴിച്ച് നഗരത്തിന്റെ മായക്കാഴ്ച്ചകള്‍ക്ക് വിരുന്നൊരുക്കുകയാണ് എളമ്പുലാശ്ശേരിയും.

43 comments:

  1. ഗ്രാമചരിത്രം വായിച്ചു

    ReplyDelete
    Replies
    1. ആദ്യ വരവിനു നന്ദി അജിത്തേട്ടാ... :-)

      Delete
  2. ഗ്രാമ വർണ്ണന ഇഷ്ടായി ..

    ReplyDelete
    Replies
    1. സന്തോഷം അശ്വതി... :-)

      Delete
  3. ആദ്യമെ അഭിനന്ദനങ്ങള്‍.
    എളമ്പുളാശ്ശേരിയെക്കുറിച്ച് നല്ലൊരു വിശദീകരണം.
    പഴയ ഗ്രാമങ്ങള്‍ക്കെല്ലാം ഏകദേശം ഒരേ ച്ഛായ തന്നെയാണ്.
    പേരുകളും ഇങ്ങിനെ ഓരോ സംഭവങ്ങളോ പ്രദേശത്തെ വസ്തുക്കളോ ഒക്കെയായി ബന്ധപ്പെടുന്നു.

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :-)
      അത് ശരിയാണ്...ഗ്രാമങ്ങള്‍ക്കെല്ലാം ഒരേ ച്ഛായ തന്നെയാണ്...എന്നാല്‍ ആ ഗ്രാമങ്ങള്‍ ഓരോന്നും നഗരങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ഏറെ സങ്കടകരമായ കാര്യം...

      Delete
  4. നന്നായിട്ടുണ്ട് വർണ്ണന

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :-)

      Delete
  5. എന്നാ ഞാന്‍ എളംപുളാശേരിയില്‍ വരിക ???

    ReplyDelete
  6. മലയാളം വാരികയിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടല്ലോ - അഭിനന്ദനങ്ങൾ
    ഒരു വള്ളുവനാടൻ ഗ്രാമവും അതിന്റെ സംസ്കാരവും അറിഞ്ഞു

    ReplyDelete
    Replies
    1. വളരെയധികം നന്ദി പ്രദീപേട്ടാ... :-)

      Delete
  7. നന്നായി എഴുതി സംഗീ .. ഇനി നാട്ടില്‍ വരുമ്പോ ആ വഴിയൊക്കെ ഒന്ന് വരുണ്ട് ഞാന്‍ .. ചായേം കാപ്പീം ചോറും വേണം ന്നു മാത്രം ..

    ReplyDelete
    Replies
    1. ആള്‍വേയ്സ് വെല്‍ക്കം... :-)

      Delete
  8. ഗ്രാമ വിവരണം ഇഷ്ടപ്പെട്ടു.....മലയാളം വാരികയിലൂടെ അച്ചടി മഷി പുരണ്ടല്ലോ ഈ ഗ്രാമ വിവരണം,അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :-)

      Delete
  9. എളുംബുലാശ്ശേരി ഗ്രാമത്തിന്റെ ചരിത്ര പശ്ചാത്തലം വായിച്ചറിഞ്ഞു. വളരെ നന്നായി കുറിച്ച ഈ കൊച്ചു വിവരണം ഇഷ്ടമായി സംഗീത്.

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... :-)

      Delete
  10. ഹ.. ഹ.. നന്നായി എഴുതി.. ഈ പംക്തി കാണുമ്പോഴൊക്കെ മനസ്സില്‍ കരുതുന്നതാണ്, വെള്ളനാടിനെ കുറിച്ച് എഴുതി അയയ്ക്കണമെന്ന്.. പക്ഷെ വെള്ളനാടിനെ പറ്റി സൂക്ഷ്മപഠനങ്ങള്‍ നടത്തിയ ഒത്തിരി പേര്‍ ചുറ്റും ഉള്ളപ്പോള്‍ ഞാന്‍ കാണിക്കുന്നത് ബുദ്ധിമോശമാകില്ലേ എന്ന് കരുതി വേണ്ടാന്നു വയ്ക്കും..

    ആശംസകള്‍ ഈ ലഘുചരിത്രരചനയ്ക്കും, കൂടുതല്‍ അറിയപ്പെടുന്ന ആളായതിലും..

    ReplyDelete
    Replies
    1. വെള്ളനാടന്‍ ഡയറി എഴുതുന്നയാളല്ലാതെ വേറെ ആരാ വെള്ളനാടിനെ കുറിച്ച് എഴുതേണ്ടത്...? :-)

      Delete
  11. ഞാനും ഒരു എളുംബുലാശ്ശേരി ശേരിക്കാരന്നാണ് നന്നായിനുട്ടോ, എന്‍റെ മൂലസ്തുലം കൊട്ടരപാട്ടയും , കിഴക്കെകരയും ആകുന്നു . നാലിശ്ശേരി അമ്മ വാതില്‍ കൊട്ടിയടക്കാന്‍ ഒരു കാരണവും ഉണ്ട് അത് കു‌ടി വിശതീകരി ക്കാമായിരുന്നു എന്താ യാലും നന്നായി .

    ReplyDelete
    Replies
    1. ആ കാരണം വിശദീകരിച്ചിട്ടുണ്ടല്ലോ... :-)

      Delete
  12. ചരിത്രം പറഞ്ഞു ഒരു നാടിനെ പരിജയപെടുത്താൻ ആവുക എന്നത് ഒരു വലിയ കാര്യം ആണ് ആശംസകൾ ഞാൻ ആ നാടിന്റെ പരിസരത്ത് ഒക്കെ വന്നിട്ടുണ്ട് ആ നാട്ടി വന്നിട്ടില്ല

    ReplyDelete
    Replies
    1. ഒരിക്കല്‍ വരൂ... :-)

      Delete
  13. എന്‍റെ ഗ്രാമം മനോഹരം

    ReplyDelete
  14. ഗ്രാമചരിത്രം ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചു.
    സമകാലിക മലയാളത്തിൽ വന്നതിന് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. വളരെയധികം നന്ദി മനോജേട്ടാ... :-)

      Delete
  15. വയലും വീടും യുവവാണി തുടങ്ങിയ സന്ധ്യകഴിഞ്ഞുള്ള ആകാശവാണി പരിപാടികൾക്ക് നൊസ്റ്റൽജിയ കൂടുതലാണ് ഈ ഗ്രാമ വർണന ഗ്രാമത്തിലെ വീട്ടിലേക്കു കൊണ്ട് പോയി ആ ഒരു അരണ്ട വെളിച്ചമുള്ള രാത്രി യിലേക്ക്

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... :-)

      Delete
  16. കരിമ്പുഴ ഭാഗത്ത് വന്നിട്ടുണ്ട് - ഗ്രാമ്യഭംഗി തുളുമ്പുന്നയിടം തന്നെയായിരുന്നു അന്നൊക്കെ! ഇപ്പോള്‍ കഥ മാറി അല്ലേ? എന്തായാലും ഇതുവരെ അറിയാതിരുന്ന കുറെ കാര്യങ്ങള്‍ അറിഞ്ഞു. നന്ദി!

    ReplyDelete
    Replies
    1. പ്രകൃതി രമണീയമായ ആ പഴയ ഗ്രാമമല്ല ഇപ്പോള്‍....ഒരുപാട് മാറി... :-)

      Delete
  17. കൊള്ളാം .സ്വന്തം നാടിനെ കുറിച്ച് ഇത്രയും കാര്യങ്ങള്‍ അറിയുന്നത് ചെറിയ കാര്യമല്ല

    ReplyDelete
  18. നല്ല പരിചയപ്പെടുത്തൽ. ഇത്തരം വിഷയങ്ങൾ എനിക്കും വളരെ താൽപര്യമാണ്‌.

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ... :-)

      Delete

  19. ചെർപ്പ്ളശ്ശേരി, തൃക്കടെരി, ഒറ്റപ്പാലം ഇവിടെയൊക്കെ ഞാൻ വന്നിട്ടുണ്ട്. തൃക്കടെരിയിലെ തൃമൂര്ത്തികളുടെ ക്ഷേത്രത്തിലും വന്നിട്ടുണ്ട്. നാലുശ്ശേരിക്കാവിലമ്മയുടെ കളിമണ്‍ വിഗ്രഹംമിപ്പോൾ കണ്മുന്നിൽ കണ്ടത് പോലെയായി. തിറയും പൂതനുമില്ലാത്ത ഉത്സവക്കാഴ്ച അതിമനോഹരമായി ഇവിടെ വരച്ചു കാട്ടിയിരിയ്ക്കുന്നു. മനോഹരമായ എഴുത്തിനു ആശംസകൾ.

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :-)

      Delete
  20. ഗ്രാമങ്ങളെല്ലാം മാറി കൊണ്ടിരിക്കാണ്, സത്യത്തില്‍ എന്റെ ഗ്രാമത്തെ കുറിച്ചെനിക്കൊന്നുമറിയില്ലല്ലോ എന്നോര്‍ത്ത് ഒരു കുറ്റബോധം ഈ പോസ്റ്റുണ്ടാക്കി, എലമ്പുളാശ്ശേരി എന്ന പേര് വായിച്ചപ്പോള്‍ ആദ്യം തോന്നിയതു ഇതു നാക്കു കുഴക്കാന്‍ ഉണ്ടാക്കിയ പോലെ ഒരു പേരാണെന്നാണ്, എന്തായാലും സ്വന്തം ഗ്രാമത്തെ ഇത്ര നന്നായി മനസ്സിലാക്കുന്നതു തന്നെ നല കാര്യമാണ്, നല്ല പോസ്റ്റ് , എനിക്കു ക്ഷ പിടിച്ചു ഇതു

    ReplyDelete
    Replies
    1. ഒത്തിരി നന്ദി ചേച്ചീ ഈ നല്ല വാക്കുകള്‍ക്ക് ...എന്റെ ഗ്രാമത്തെക്കുറിച്ച് എനിക്കും വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല...മുതിര്‍ന്ന ആളുകളോടൊക്കെ തിരക്കിയാണ് ഗ്രാമചരിത്രം സംഘടിപ്പിച്ചത്... :-)

      Delete